കക്കാട് ദേശീയ പാതയോരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

തിരൂരങ്ങാടി : ദേശീയപാതാ കക്കാട് പെട്രോള്‍ പങ്കിന് എതിര്‍വശത്ത് നിന്ന് കഞ്ചാവ് ചെടി വളര്‍ന്ന നിലയില്‍ കണ്ടെത്തി. റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലായിരുന്നു ചെടിയുണ്ടായിരുന്നത്.

85 സെ.മീറ്റര്‍ നീളമുണ്ടായിരുന്നു നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍,ജയകൃഷ്ണന്‍, ശിഹാബ്,വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിഷ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ചെടി കസ്റ്റഡിയിലെടുത്തു.

കഞ്ചാവ് അവശിഷ്ടങ്ങളില്‍ നിന്നും മുളച്ചതാകാമെന്ന് പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാര്‍ പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top