ഹംസ കടവത്ത്
പരപ്പനങ്ങാടി : കാശ്മീരിലെ മഞ്ഞുമലകളില്‍ മലപ്പുറത്തിന്റെ കയ്യൊപ്പ് ചാര്‍ത്താനും അതിര്‍ത്തി ഗ്രാമങ്ങളുടെ മനംമയക്കുന്ന കാഴ്ച്ചകള്‍ കാണാനും സൈക്കിളുമായി ഒരു കൂട്ടം യുവാക്കള്‍ യാത്ര തിരിച്ചു. അന്വേഷണ തൃഷ്ണയും സാഹസിക ആവേശവുമുറ്റി നില്‍ക്കുന്ന പരപ്പനങ്ങാടി പുത്തരിക്കലിലെ ഒരു കൂട്ടം യുവാക്കളാണ് തങ്ങളുടെ സ്വപ്നയാത്രക് ഇഷ്ട വാഹനമായ സൈക്കിളില്‍ യാത്രതിരിച്ചിരിക്കുന്നത്. പരപ്പനങ്ങാടി സ്വദേശികളായ ഹാഷിഖ്, നസീഫ്, ദില്‍ഷു മുഹമ്മദ്, ഷബീബ്. എന്നിവരാണ് യാത്രാസംഘത്തിലുള്ളത്.
ദിനംപ്രതി 140 കിലോമീറ്റര്‍ യാത്ര ചെയ്യാനാകുമെന്നുള്ള കണക്ക് കൂട്ടലിലാണ് ഈ നാലംഗ സംഘം തങ്ങളുടെ യാത്ര ക്രമീകരിച്ചിട്ടുള്ളത്. ദീര്‍ഘകാലത്തെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യമാണ് ദീര്‍ഘ സൈക്കിള്‍ യാത്രയുടെ പ്രേരണയെന്ന് ഇവര്‍ പറയുന്നു.
പുത്തരിക്കല്‍ യുവ കൂട്ടായ്മ അദ്ധ്യക്ഷന്‍ ബിജീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു . കഴിഞ ദിവസം നഗര സഭ കൗണ്‍സിലര്‍ ഫാത്തിമ റഹീമിന്റെ മകന്‍ കെ.പി. അബ്ദുല്‍ ഹക്കിം പരപ്പനങ്ങാടിയില്‍ നിന്ന് സൈക്കിളില്‍ തനിച്ച് ലഡാക്കിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.



