പരപ്പനങ്ങാടി:ലോറിയിടിച്ച് സൈക്കിള്‍ യാത്രികന് ഗുരുതരമായി പരിക്കേറ്റു. അയ്യപ്പങ്കാവിനടുത്തു ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്.
.പൊന്നാനിയില്‍ നിന്ന് കൊണ്ടോട്ടിയിലേക്ക് മല്‍സ്യം കയറ്റി പോവുകയായിരുന്ന ലോറിയാണ് സൈക്കിള്‍ യാത്രക്കാരനായ പരപ്പനങ്ങാടി നെടുവ സ്വദേശി മങ്ങാട്ടയില്‍ രാമ (60)നെ ഇടിച്ചത്.
ഗുരുതരമായി പരുക്കേറ്റ രാമനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



