Section

malabari-logo-mobile

എംജി സര്‍വകലാശാല ടൈംസ് ആഗോള റാങ്കിങ്ങില്‍ രാജ്യത്ത് രണ്ടാമത്

HIGHLIGHTS : MG University is second in the country in Times Global Ranking

കോട്ടയം: ലണ്ടന്‍ ആസ്ഥാനമായ ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കില്‍ എംജി സര്‍വകലാശാല രാജ്യത്ത് രണ്ടാമത്. ടൈംസ് റാങ്കിങ്ങില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് എംജി ഇടം നേടുന്നത്. രാജ്യത്ത് ഒന്നാം സ്ഥാനം ബാംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനാണ്(ഐഐഎസ്സി). തമിഴ്‌നാട്ടിലെ അണ്ണാ സര്‍വകലാശാല, ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാല എന്നിവയ്‌ക്കൊപ്പമാണ് എംജി രണ്ടാം സ്ഥാനം പങ്കിട്ടത്. 2024ലേക്കുള്ള റാങ്കിങ്ങില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയ എംജി 2022, 2023 വര്‍ഷങ്ങളിലെ റാങ്കിങ്ങിലും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ടൈംസ് യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ആഗോളതലത്തില്‍ 77-ാം സ്ഥാനവും നേടിയിരുന്നു.

ഐഐഎസ്സി 201-250 റാങ്ക് വിഭാഗത്തിലും രണ്ടാം സ്ഥാനത്തുള്ള എംജിയടക്കമുള്ള സര്‍വകലാശാലകള്‍ 501-600 റാങ്ക് വിഭാഗത്തിലുമാണ്. രാജ്യത്തെ 91 സര്‍വകലാശാലകള്‍ ഉള്‍പ്പെട്ട പട്ടികയില്‍ കേരളത്തില്‍നിന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ഇടംനേടി. യുകെയിലെ ഓക്‌സ്ഫഡ് സര്‍വകലാശാല തുടര്‍ച്ചയായ എട്ടാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി. അമേരിക്കയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാല, മസാച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, യുകെയിലെ ഹര്‍വാഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകള്‍ എന്നിവയാണ് യഥാക്രമം രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍. 108 രാജ്യങ്ങളിലെ 1904 സര്‍വകലാശാലകളാണ് ലിസ്റ്റിലുള്ളത്.

sameeksha-malabarinews

പുതിയ കാലത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി അക്കാദമിക, ഗവേഷണ മേഖലകളില്‍ നടത്തിയ മുന്നറ്റമാണ് റാങ്കിങ്ങില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഹായകമായതെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി ടി അരവിന്ദകുമാര്‍ പറഞ്ഞു.യുഎസ് ന്യൂസിന്റെ 2022-23ലെ റാങ്കിങ്ങില്‍ പോളിമര്‍ സയന്‍സില്‍ ഉന്നത പഠനത്തിനുള്ള രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലയായി തെരഞ്ഞെടുക്കപ്പെട്ട എംജി വികസ്വര രാജ്യങ്ങളിലെ സര്‍വകലാശാലകളുടെ 2022ലെ ടൈംസ് റാങ്കിങ്ങില്‍ 101-ാം സ്ഥാനവും ഗവേഷണ -സംരംഭകത്വ മേഖലകളിലെ മികവിനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അടല്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!