Section

malabari-logo-mobile

കെട്ടിട വാടകയില്‍ ഇളവ് നല്‍കണം; കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണ സമരവുമായ വ്യാപാരികള്‍

HIGHLIGHTS : Merchants with Collectorate Reading Dharna Strike

മലപ്പുറം: വ്യാപാര മാന്ദ്യം കാരണം പ്രതിസന്ധിയിലായ വ്യാപാരികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ സമരം നടത്തി. ഒരു വര്‍ഷത്തേക്ക് വാടക ഇളവ് പ്രഖ്യാപിക്കുക,തൊഴില്‍ നികുതി ഒഴിവാക്കുക, തെരുവ് കച്ചവടം അവസാനിപ്പിക്കുക,വാഹനങ്ങളില്‍ കൊണ്ടുനടന്നുള്ള കച്ചവടം നിരോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്റെ (KRFA) നേതൃത്വത്തിലാണ് കലക്ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ സമരം നടത്തിയത്.

രാവിലെ പത്ത് മണിക്ക് തുടങ്ങിയ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പടന്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എംഎന്‍ മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടില്‍ ടെക്സ്റ്റ്യില്‍സ് & ഗാര്‍മെന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ചമയം ബാപ്പു, ഹോട്ടല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാന്‍ ഹാജി, കെവിവിഇഎസ് മലപ്പുറം മുന്‍സിപ്പല്‍ പ്രസിഡന്റ് പരി ഉസ്മാന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പിച്ചു.

sameeksha-malabarinews

ജില്ലാ നേതാക്കളായ റഷീദ് കോക്കാടന്‍, ഇബ്‌റാഹീം കുട്ടി തിരൂര്‍, കെകെഎം അശ്‌റഫ് തങ്ങള്‍, ഒപിഎം അബൂബക്കര്‍ തങ്ങള്‍ മലപ്പുറം, മുസ്തഫ മാളിക്കുന്ന്, ഹുസൈന്‍ ചുങ്കത്തറ,നസീം പുതുമ നൗഫല്‍ ചേളാരി എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി എംപി നാസര്‍ പാണ്ടിക്കാട് സ്വാഗതവും മുസ്തഫ മാളിക്കുന്ന് നന്ദിയും പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!