വള്ളം മറിഞ്ഞ് കാണാതായ താനൂര്‍ സ്വദേശിയുടെ മൃതദേഹം കാസര്‍ഗോട് തീരത്ത് കണ്ടെത്തി

body of a Tanur resident

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •  
ഉബൈദ്
ഉബൈദ്

താനൂര്‍: കാസര്‍കോഡ് കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം താനൂര്‍ ഒട്ടുംപുറം സ്വദേശി കുഞ്ഞാലകത്ത് ഉബൈദിന്റെതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

എന്നാല്‍ നാലു ദിവസം മുമ്പ് താനൂരില്‍ കണ്ടെത്തിയ മൃതദേഹം ഉബൈദിന്റെതാണെന്ന്, അന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ താനൂരില്‍ ഖബറടക്കം നടത്തിയിരുന്നു.

ഇത് പൊന്നാനിയില്‍ വള്ളം മറിഞ്ഞ് കാണാതായ പൊന്നാനി മുക്കാടി സ്വദേശി കബീറിന്റെ മൃതദേഹമാണെന്നും ആളുമാറി ഖബറടക്കിയത് ആണെന്നും ആരോപിച്ച് കബീറിന്റെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് ഡി.എന്‍.എ പരിശോധന നടത്താനുള്ള തീരുമാനത്തിനിടെയാണ് ഉബൈദിന്റേതെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു പറയുന്ന മൃതദേഹം തിങ്കളാഴ്ച മഞ്ചേശ്വരത്ത് നിന്നും കണ്ടെത്തിയത്.

നിലവില്‍ ആദ്യം ലഭിച്ച മൃതദേഹത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍, സംസ്‌കാരം നടത്തിയ മൃതദേഹവും ഇന്ന് ലഭിച്ച മൃതദേഹവും ഡി.എന്‍.എ പരിശോധന നടത്തും.

ഫാത്തിമയാണ് ഉബൈദിന്റെ ഭാര്യ, മുസ്തഫ, ഉദൈഫ എന്നിവര്‍ മക്കളാണ്.

പൊന്നാനിയില്‍ വള്ളം മറിഞ്ഞാണ് കബീറിനെയാണ് കാണാതായത്. അനീഷയാണ് കബീറിന്റെ ഭാര്യ. മക്കള്‍ റിനീഷ, സല്‍വില്‍, നിഹാല്‍.

 

 

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •