Section

malabari-logo-mobile

മന്ത്രിമാരായ കെടി ജലീലിന്റെയും ഇ പി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് പ്രതിഷേധം

HIGHLIGHTS : continue today demanding resignation of Minister KT Jaleel

തിരുവനന്തപുരം: മന്ത്രിമാര കെടി ജലീലിന്റെയുംഇ പി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് തിരുവനന്തപുരത്തും കോഴിക്കോടും പാലക്കാടും സംഘര്‍ഷത്തിലേക്ക് നീങ്ങി.

തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടിത്തിയ മാര്‍ച്ച് സംഘര്‍ത്തില്‍ കലാശിച്ചു. പിരിഞ്ഞ് പോകാന്‍ പറഞ്ഞെങ്കിലും പ്രതിഷേധവുമായി യുവമോര്‍ച്ചപ്രവര്‍ത്തകര്‍ നിലയുറപ്പിക്കുകയും വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
എംഎല്‍എമാരായ ഷാഫി പറമ്പില്‍, ശബരീനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേത്തിനിടെ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായില്ലെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

sameeksha-malabarinews

എബിവിപി പ്രവര്‍ത്തകര്‍ കൊച്ചിയില്‍ നടത്തിയ പ്രതിഷേധം പോലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കോഴിക്കോട് കെഎസ്‌യു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തിതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!