“കോലീബി സഖ്യം മറയില്ലാതെ അവതരിച്ചെന്ന്‌ വേണം കരുതാന്‍” ജലീല്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ എപി വിഭാഗത്തിന്റെ മുഖപത്രത്തില്‍ ലേഖനം

കോഴിക്കോട്‌: ‌ ജലീലിന്റെ രാജി ആവിശ്യപ്പെട്ട്‌ യുഡിഎഫും, ബിജെപിയും നടത്തുന്ന സമരത്തിനെതിരെ എപി വിഭാഗം. ഇന്ന്‌ എപി കാന്തപുരം അബൂബക്കര്‍ വിഭാഗം സമസ്‌തയുടെ മുഖപത്രമായ സിറാജില്‍ വന്ന ഒഎം തരുവണയുടെ രാഷ്ട്രീയ ലാഭത്തിനുള്ള തീക്കളികള്‍ എന്ന ലേഖനത്തിലാണ്‌ യുഡിഎഫിനെയും ലീഗിനെയും രൂക്ഷമായി വിമര്‍ശിക്കുന്നത്‌

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്‍എസ്‌എസ്സിന്റെയും കേന്ദ്രസര്‍ക്കാരിന്‌ഞറെയും മുസ്ലീം വിരുദ്ധ അജന്‍ഡയുടെ നടത്തിപ്പിലേക്ക്‌ കോണ്‍ഗ്രസിന്റെ ഒരു ചെറുകൈ സഹായമാണ്‌ യുഡിഎഫ്‌ കണ്‍വീനര്‍ പ്രധാനമന്ത്രിക്കയച്ച പരാതിക്കത്തിന്റെ ആത്യന്തിക ഫലമെന്നും, ഒരു സമുദായത്തേയാകെ ഒറ്റുകൊടുത്തതിന്‌ തുല്ല്യമാണ്‌ ഈ നടപടിയെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ഈ വിവാദം വലിയ തോതില്‌ സാമുദായിക ധ്രുവീകരണത്തിനും
മതസ്‌പര്‍ദ്ധക്കും കാരണമാകും. വെച്ചത്‌ ജലീലിനാണങ്ങിലും കൊള്ളുന്നത്‌ സമുദായത്തിനാണെന്നും ലേഖനം പറയുന്നു.

ചില്ലറ രാഷ്ട്രീയ ലാഭത്തിന്‌ വേണ്ടി രാഷ്ട്രീയക്കാര്‍ ഇമ്മാതിരി തീക്കളി കളിക്കരുതെന്നും കേരള സര്‍ക്കാരിനെതിരായ പ്രക്ഷോഭനിരയില്‍ കോണ്‍ഗ്രസ്സും ലീഗും ബിജെപിയും മടമ്പുകാല്‍ ഒപ്പിച്ചുനില്‍ക്കുന്നത്‌ കൗതുകമുള്ള കാഴ്‌ചയാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

മൂന്ന്‌ പാര്‍ട്ടികള്‍ക്കും ഒരേ ഭാഷ, ഒരേ സ്വരം, ഒരേ അജണ്ട! പ്രസ്‌താവനകളും, സമര രീതികളും സമാനം, ശ്രദ്ധിച്ചില്ലെങ്ങില്‍ ചെന്നിത്തലയെയും , സുരന്ദ്രനെയും, കുഞ്ഞാപ്പയേയും വെച്ച്‌ മാറിപ്പോകുമെന്നും കളിയാക്കുന്നുണ്ട്‌ ലേഖനത്തില്‍ കേരളത്തില്‍ കോലീബി സഖ്യം മറയില്ലാതെ അവിതരിച്ചിരിക്കുന്നു എന്നു വേണം കരുതാനെന്നും ലേഖനത്തില്‍ പറയുന്നു. ചില്ലിക്കാശിന്റെ ചെലവില്ലാതെ ബിജെപിയുടെ അജന്‍ഡകള്‍ കേരളത്തില്‍ കോണ്‍ഗ്രസ്‌ നടപ്പിലാക്കി കൊടുക്കുന്നുവെന്നും ലേഖനം പറയുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •