HIGHLIGHTS : Meet Loombia
ആവശ്യമായ ചേരുവകള്‍:-
ഇറച്ചി മിന്‍സ് ചെയ്തത് – അരക്കിലോ
എണ്ണ – രണ്ടു വലിയ സ്പൂണ്‍
ഇഞ്ചി- 2കഷണം, പൊടിയായി അരിഞ്ഞത്
പച്ചമുളക് – നാല് അരിഞ്ഞത്
സവാള – 1 പൊടിയായി അരിഞ്ഞത്
ഉപ്പ് – പാകത്തിന്
കറിപൗഡര്‍ – രണ്ടു ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍
വെളുത്തുള്ളി 5 അല്ലി, അരച്ചത്
കറിവേപ്പില – നാലു തണ്ട്
ടുമാറ്റോ സോസ് – രണ്ടു ചെറിയ സ്പൂണ്‍

ലുംബിയയുടെ കവര്‍ ഉണ്ടാക്കാന്‍
മൈദ – അരക്കിലോ
ഉപ്പ് – അര ചെറിയ സ്പൂണ്‍
വനസ്പതി – രണ്ടു ചെറിയ സ്പൂണ്‍
വെള്ളം – മാവു കുഴയ്ക്കാന്‍ പാകത്തിന്
പാകം ചെയ്യുന്ന വിധം:-
ചീനച്ചട്ടി ചൂടാകുമ്പോള്‍ എണ്ണയൊഴിച്ചു ചൂടാക്കിയശേഷം ഇഞ്ചിയും പച്ചമുളകും സവാളയും ചേര്‍ത്തു വഴറ്റണം. സവാളയ്‌ക്കൊപ്പം ഉപ്പും ചേര്‍ക്കണം. കറിപൗഡര്‍, കുരുമുളകുപൊടി വെള്ളത്തില്‍ കുഴച്ചതും വെളുത്തുള്ളി അരച്ചതും ചേര്‍ത്തു വഴറ്റി, ഇറച്ചി ചേര്‍ത്തു നന്നായി ഇളക്കുക. കറിവേപ്പിലയും ചേര്‍ക്കണം.. അതിനുശേഷം ടുമാറ്റോ സോസ് ചേര്‍ത്തു നന്നായി ഇളക്കിയശേഷം വാങ്ങി ചൂടാറാന്‍ വയ്ക്കുക. പാകത്തിന് ഉപ്പു ചേര്‍ക്കണം.
കവര്‍ ഉണ്ടാക്കാന്‍ മൈദ, ഉപ്പ്, വനസ്പതി, വെള്ളം യോജിപ്പിച്ചു നന്നായി കുഴച്ചു ചപ്പാത്തിക്കെന്ന പോലെ മാവു തയാറാക്കി ഉരുളകളുണ്ടാക്കുക. ഓരോ ഉരുളയും പരത്തി ചീനച്ചട്ടിയിലിട്ടു ചൂടാക്കി വാട്ടിയെടുക്കുക.
ഇനി ഓരോ ചപ്പാത്തിയിലും തയാറാക്കിയ കൂട്ട് വച്ച്, റോള്‍ രൂപത്തില്‍ ചു രുട്ടിയെടുക്കണം.
ഇതു മൈദ കുറുക്കിയതുകൊണ്ട് ഒട്ടിച്ചശേഷം ചൂടായ എണ്ണയിലിട്ടു വറുത്തുകോരിഉപയോഗിക്കുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു