ബൈക്കുകള്‍ കൂട്ടിയിടിച്ച് പെന്തല്‍മണ്ണയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു

മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറത്തിന് സമീപം തിരൂര്‍ക്കാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു. അല്‍ഫോന്‍സ(22)ആണ് മരിച്ചത്. സഹയാത്രികന്‍ അശ്വിന്‍(21)നും പരിക്കേറ്റു.

എംഇഎസ് മെഡിക്കല്‍കോളേജിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.

ആലപ്പുഴ വടക്കല്‍ പൂമന്ദരശ്ശേരി നിക്‌സന്റെ മകളാണ് അല്‍ഫോന്‍സ. തിങ്കളാഴ്ച രാവിലെ 6.50 ഓടെയാണ് അപകടം.

Share news
error: Content is protected !!
Scroll to Top