അപാര ടേസ്റ്റാണ് ഈ ഉണക്ക മുന്തിരി ജ്യൂസിന്
വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു ജ്യൂസാണിത്. എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും എന്നതുകൊണ്ട് രുചിയുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ല ഈ ഉണക്ക മുന്തിരി ജ്യൂസ്.
ജ്യൂസ് തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ഉണക്ക മുന്തിരി(കറുപ്പ്)- ഒരുപിടി
അണ്ടിപ്പരിപ്പ്-2 എണ്ണം
പാല്‍ (തണുപ്പിച്ചത്)-250 ml
പഞ്ചസാര – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉണക്കമുന്തിരി നന്നായി കഴുകി വൃത്തിയാക്കിയതും അണ്ടിപ്പരിപ്പും തണുത്തപാലും ആവശ്യത്തിന് പഞ്ചസാരയും മിക്‌സിയുടെ ജാറിലേക്കിട്ട് നന്നായി അടിച്ചെടുത്ത് ഉപയോഗിക്കാം. രക്ത കുറവിനും ഉന്‍മേഷത്തിനും ഏറെ ഉത്തമമാണ് ഈ രുചികരമായ ഉണക്ക മുന്തിരി ജ്യൂസ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




