മുച്ചക്ര വാഹനത്തിനുള്ള അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധിയിലെ ഭിന്നശേഷിക്കാരായ അംഗങ്ങള്‍ക്ക് മുച്ചക്ര വാഹനം സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 23 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.

അപേക്ഷകര്‍ 2022 ജനുവരി 1 മുമ്പായി അംഗത്വം നേടുകയും നിലവില്‍ സജീവ അംഗത്വം ഉള്ളവരും 18നും 60നും മദ്ധ്യേ പ്രായമുള്ള നാല്‍പ്പതോ അതിലധികമോ ശതമാനം വൈകല്യമുള്ളവരും കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരില്‍ നിന്ന് (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍) മുച്ചക്ര വാഹനം കൈപ്പറ്റിയിട്ടില്ലാത്തവരും ഭിന്നശേഷിയുള്ള അവസരത്തില്‍ നേടിയ ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ ലേണേഴ്‌സ് ലൈസന്‍സ് ഉള്ളവരുമായിരിക്കണം.

അപേക്ഷഫോറം ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2325582, 8330010855.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top