പരപ്പനങ്ങാടി : മീഡിയ വണ്ണിന് പ്രവര്‍ത്തന അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പരപ്പനങ്ങാടി പൗരാവലി ടൗണില്‍ ജനാധിപത്യ സംരക്ഷണ സായാഹ്നം സംഘടിപ്പിച്ചു.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ . ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. പൗരാവകാശ സംരക്ഷണ സമിതി അദ്ധ്യക്ഷന്‍ യു. വി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഉമ്മര്‍ ഒട്ടുമ്മല്‍ (മുസ്ലിം ലീഗ്), ടി. കാര്‍ത്തികേയന്‍ ( (സി.പി.എം) കെ.പി.ഷാജഹാന്‍ (കോണ്‍ഗ്രസ് ), സി. പി. അബ്ദുല്‍ വഹാബ് (ഐ.എന്‍.എല്‍), കാട്ടേരി സെയ്തലവി (വെല്‍ഫെയര്‍ പാര്‍ട്ടി ), ഗിരീഷ് തോട്ടത്തില്‍ (സി. പി. ഐ), അബ്ദുല്‍ ഹമീദ് കരിങ്കല്ലത്താണി (എസ്.ഡി.പി. ഐ), സക്കീര്‍ പരപ്പനങ്ങാടി (പി.ഡി. പി.) കൗണ്‍സിലര്‍ ഫാത്തിമ റഹീം, മുന്‍ സിഡ് കൊ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് ,മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി എ.വി. വിനോദ് കുമാര്‍ , എം. എസ്.എസ്. ജില്ല സെക്രട്ടറി സി. ഇബ്‌റാഹിം ഹാജി , രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ വര്‍ക്കിങ്ങ് പ്രസിഡന്റ് അധികാരത്തില്‍ ജയ പ്രകാശ്, മാധ്യമ പ്രവര്‍ത്തകന്‍ എ അഹമ്മദുണ്ണി , എഴുത്തുകാരന്‍ പാലാഴി മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ച .




