വധശ്രമ ഗൂഢാലോചന കേസില്‍ ശബ്ദ സാംപിള്‍ നല്‍കാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരായി

വധശ്രമ ഗൂഢാലോചന കേസില്‍ ശബ്ദ സാംപിള്‍ നല്‍കാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ 11 മണിയോടെ കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി. ദിലീപ്, അനുജന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരാണ് എത്തിയത്. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന നടത്തുന്നത്.

ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്കാണ് അയക്കുക. പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും തുടര്‍നടപടി

ഇതിനിടെ മുന്‍കൂര്‍ ജാമ്യം ലഭിച്ച അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും നടിയെ അക്രമിച്ച കേസില്‍ തുടര്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ദിലീപ് ഇന്നോ നാളെയോ ആയി ഹൈക്കോടതിയെ സമീപിക്കും.

Share news
error: Content is protected !!
Scroll to Top