എംഡിഎംഎ: 2 പേര്‍ക്ക് 10 വര്‍ഷം കഠിനതടവ്

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്ത് 329 ഗ്രാം എംഡി എംഎ പിടികൂടിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് 10 വര്‍ഷം കഠി നതടവ്. ഒന്നാംപ്രതി ചെങ്ങമനാ ട് സ്വദേശി അമീര്‍ സുഹൈല്‍ (25), രണ്ടാംപ്രതി കോട്ടയം ചി ങ്ങവനം മുട്ടത്താട്ടുചിറയില്‍ സൂ സിമോള്‍ എം സണ്ണി (തുമ്പിപ്പെ ണ്ണ്-26) എന്നിവരെയാണ് എറ ണാകുളം അഡീഷണല്‍ സെഷ ന്‍സ് കോടതി (ഏഴ്) ജഡ്ജി വി പി എം സുരേഷ് ബാബു ശിക്ഷി ച്ചത്. ഇരുവരും ഒരുലക്ഷം രൂപ വീതം പിഴയൊടുക്കണം.

പിഴയ ടച്ചില്ലെങ്കില്‍ ആറ് മാസംകൂടി തടവ് അനുഭവിക്കണം. തെളിവു കളുടെ അഭാവത്തില്‍ മൂന്നാംപ്ര തി കാക്കനാട് സ്വദേശി അജ്മല്‍, നാലാംപ്രതി അങ്കമാ ലി സ്വദേശി എല്‍റോയ് വര്‍ഗീസ് എന്നിവരെ വെറുതെവിട്ടു.

2023 ഒക്ടോബറിലാണ് ഇവരട ക്കം നാലുപേരെ ലഹരിയുമായി എക്‌സൈസ് സംഘം പിടിച്ചത്. ഹിമാചല്‍പ്രദേശില്‍നിന്ന് എം ഡിഎംഎ എത്തിച്ച് വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായ ത്.

എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ ടി എന്‍ സുധീറാണ് കുറ്റപത്രം സമര്‍പ്പി ച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോളി ജോര്‍ജ് ഹാജരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top