സംസ്ഥാനത്ത് മില്‍മ റിച്ചിന്റെ വില വര്‍ദ്ധനവ് പിന്‍വലിച്ചു. വന്‍ എതിര്‍പ്പുകള്‍ക്കിടെയാണ് മില്‍മ വില വര്‍ദ്ധനവ് പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ, പച്ച നിറത്തിലുള്ള കവറില്‍ ലഭിക്കുന്ന ഒരു പായ്ക്കറ്റ് മില്‍മ റിച്ച് പാല്‍ 29 രൂപയ്ക്ക് തന്നെ വാങ്ങാന്‍ സാധിക്കും. ഒരു ലിറ്റര്‍ പാലിന് രണ്ട് രൂപയാണ് മില്‍മ വര്‍ദ്ധിപ്പിച്ചത്.
പെട്ടെന്നുണ്ടായ വില വര്‍ദ്ധനവിനെ തുടര്‍ന്ന് ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി എതിര്‍പ്പ് അറിയിച്ചിരുന്നു. മില്‍മയ്ക്ക് തെറ്റുപറ്റിയെന്നും, വില വര്‍ദ്ധനയ്ക്ക് മുന്‍പ് സര്‍ക്കാറിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചു റാണി അഭിപ്രായപ്പെട്ടു. അതേസമയം, പാല്‍ വില കൂട്ടുകയല്ല പകരം, വില ഏകീകരിക്കുകയാണ് ചെയ്തതെന്ന് നേരത്തെ തന്നെ മില്‍മ വ്യക്തമാക്കിയിരുന്നു.
മില്‍മ റിച്ചിന്റെ വില വര്‍ദ്ധനവ് പിന്‍വലിച്ചെങ്കിലും മില്‍മ സ്മാര്‍ട്ടിന്റെ വില വര്‍ദ്ധനവ് തുടരുന്നതാണ്. ഒരു പായ്ക്കറ്റ് മില്‍മ സ്മാര്‍ട്ടിന് ഒരു രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ, 25 രൂപയാണ് മില്‍മ സ്മാര്‍ട്ടിന് നല്‍കേണ്ടത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




