മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

തിരൂര്‍: പ്രശസ്തമാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51 വയസ്സായിരുന്നു. രോഗബാധിതയായി തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മാപ്പിളപ്പാട്ടു രംഗത്ത് നാലുപതിറ്റാണ്ടിലേറെയായി സജീവസാന്നിദ്ധ്യമായിരുന്നു അസ്മ കൂട്ടായി. കലാകുടുംബത്തിലെ അംഗമായ അസ്മ തന്റെ അഞ്ചാം വയസുമുതലാണ് പാടിത്തുടങ്ങിയത്. പിതാവ് ചാവക്കാട് ഖാദര്‍ ഭായ് ഗയകനും തബലിസ്റ്റുമാണ്. മാതാവ് ആമിന ബീവിയും ഗായികയാണ്.

തബലിസ്റ്റ് മുഹമ്മദലി എന്ന ബാവയാണ് ഭര്‍ത്താവ്. ലൗ എഫ് എം എന്ന സിനിമയില്‍ പിന്നണി
പാടിയിട്ടുണ്ട്.

മയ്യത്ത് തിരൂരിനടുത്ത് നിറമരുതൂര്‍ ജനതാ ബസാറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് നാലിന് കൂട്ടായി – കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top