ചെന്നൈ: കമല്‍ഹാസന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് . മക്കള്‍ നീതി മയ്യം സൗത്ത് ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നീ മൂന്നു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് അണികളുടെ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുയാണ്. ഇതില്‍ ഒരു മണ്ഡലത്തില്‍ കമല്‍ ഹാസന്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. നേരിയ വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമല്‍ഹാസന്‍ പരാജയപ്പെട്ടത്.
എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമല്‍ഹാസന്‍ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഇതിനായി ബൂത്തുതല സമിതികള്‍ ഉള്‍പ്പെടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും സജ്ജമായി കഴിഞ്ഞിട്ടുണ്ടെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കമല്‍ഹാസന്റെ നേതൃത്വത്തില്‍ 2018-ല്‍ ആരംഭിച്ച മക്കള്‍ നീതി മയ്യത്തിന് ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടെങ്കിലും വോട്ട് വിഹിതം പിടിച്ചെടുക്കാന്‍ സാധിച്ചിരുന്നു. തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പിച്ചെങ്കിലും ജയിക്കാനായില്ല. ഇനി വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നുള്ള പോരാട്ടത്തിന് മക്കള്‍ നീതി മയ്യം തയ്യാറെടുക്കുന്നതായാണ് വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




