Section

malabari-logo-mobile

പ്രളയത്തില്‍ തകര്‍ന്ന മണ്ണട്ടംപാറ അണക്കെട്ട് ഷട്ടര്‍ നിര്‍മാണ പ്രവൃത്തി തുടങ്ങി

HIGHLIGHTS : തിരൂരങ്ങാടി: പ്രളയത്തില്‍ തകര്‍ന്ന മൂന്നിയൂര്‍, മണ്ണട്ടംപാറ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. മറ്റ് രണ്ട് ഷട്...

തിരൂരങ്ങാടി: പ്രളയത്തില്‍ തകര്‍ന്ന മൂന്നിയൂര്‍, മണ്ണട്ടംപാറ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. മറ്റ് രണ്ട് ഷട്ടറുകളുടെ അറ്റകുറ്റപണിയും പുരോഗമിക്കുകയാണ്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കടലുണ്ടിപ്പുഴയില്‍ താത്ക്കാലിക തടയണ നിര്‍മ്മിച്ച് വെള്ളം തടഞ്ഞുനിര്‍ത്തിയാണ് നിര്‍മാണം. ഉയര്‍ത്തുന്നതിനിടെ തകര്‍ന്ന ഷട്ടര്‍ ഇക്കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. ഇതേ സ്ഥാനത്താണ് പുതിയ ഷട്ടറുകള്‍ സ്ഥാപിക്കുന്നത്.
വലിയ ഷട്ടറിനുള്ള ചോര്‍ച്ച പരിഹരിക്കാനും നടപടിയായിട്ടുണ്ട്. 40 ലക്ഷം രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച മണ്ണട്ടാം പാറയിലെ അണക്കെട്ട് അറബിക്കടലില്‍ നിന്ന് കടലുണ്ടിപ്പുഴയിലൂടെ കൃഷിയിടങ്ങളിലേക്കും കുടിവെള്ള സ്രോതസുകളിലേക്കും ഉപ്പുവെള്ളം കയറുന്നത് തടയാനും വേനല്‍ക്കാലത്ത് കടലുണ്ടിപ്പുഴയിലെ ജലം തടഞ്ഞു നിര്‍ത്തി കൃഷിക്കും കുടിവെള്ളത്തിനുമായി ഉപയോഗപ്പെടുത്തുന്നതില്‍ ഏറെ സഹായകമാണ്. മൂന്നിയൂര്‍, വള്ളിക്കുന്ന്, നന്നമ്പ്ര, തെന്നല, തേഞ്ഞിപ്പലം, എ.ആര്‍ നഗര്‍ അടക്കമുള്ള പത്തിലേറെ പഞ്ചായത്തുകളിലെ കര്‍ഷകരും നിരവധി കുടുംബങ്ങളും ശുദ്ധ ജലത്തിന് ആശ്രയിക്കുന്ന അണക്കെട്ടാണിത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!