ടൂറിസത്തിന് പുത്തനുണര്‍വ് നല്‍കുന്ന ബജറ്റ് ;മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്ന ബജറ്റാണ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് അവതരിപ്പിച്ചതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള ബോട്ട് ലീഗും, സ്‌പൈസസ് റൂട്ട് പദ്ധതിയും, ടൂറിസം നയത്തില്‍ പ്രഖ്യാപിച്ച ടൂറിസം സംരംഭകത്വ ഫണ്ടും, വെസ്റ്റ് കോസ്റ്റ് കനാല്‍പാതയും അടക്കമുള്ളവ സംസ്ഥാനത്തിന്റെ ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റത്തിന് വഴി തെളിക്കും.

372 കോടി രൂപയാണ് ടൂറിസം മേഖലയ്ക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പ്രളയ ശേഷം ടൂറിസം മേഖലയ്ക്കുണ്ടായ മാന്ദ്യം മറികടക്കാന്‍ ഇതില്‍ നിന്നും 82 കോടി രൂപ വിദേശരാജ്യങ്ങളിലടക്കം മാര്‍ക്കറ്റിംഗിനായി നീക്കിവെച്ചിട്ടുമുണ്ട്.

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 132 കോടി രൂപ വകയിരുത്തിയത് ഏറെ സ്വാഗതാര്‍ഹമാണെന്നും മന്ത്രി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top