താനൂര്‍ ഹാര്‍ബറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

താനൂര്‍: താനൂര്‍ ഹാര്‍ബറില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ഏഴരമണിയോടെയാണ് ഹാര്‍ബറിലെ കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ തീരത്തടിഞ്ഞത്.
ഏകദേശം ഒരാഴ്ച പഴക്കമുണ്ട് മൃതദേഹത്തിന്. താനൂര്‍ എസ്‌ഐ നിവിന്‍ ഷാജി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Articles