Section

malabari-logo-mobile

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

HIGHLIGHTS : മലപ്പുറം : കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വേങ്ങര സ്വദേശിനിയായ 26 കാരിയാണ് കോവിഡ് ആശങ്കകള്‍ക്കിടയിലു...

മലപ്പുറം : കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വേങ്ങര സ്വദേശിനിയായ 26 കാരിയാണ് കോവിഡ് ആശങ്കകള്‍ക്കിടയിലും മാതൃത്വത്തിന്റെ മാധുര്യമറിഞ്ഞത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇന്ന് പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെ ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. 2.5 കിലോഗ്രാമാണ് കുട്ടിയുടെ ഭാരം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനിയായ ഇവര്‍ മെയ് 18നാണ് അബുദബിയില്‍ നിന്ന് കൊച്ചിയിലെത്തിയത്. 19ന് വീട്ടിലെത്തിയ ഇവരെ രോഗലക്ഷണങ്ങളോടെ 28ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രസവ ശസ്ത്രക്രിയക്ക് മുമ്പ് ട്രൂനാറ്റ് മെഷീനിലൂടെ നടത്തിയ സ്രവ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!