മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം സ്വദേശി ദേവിക എന്ന ഒന്‍പതാം ക്ലാസുകാരി തീ കൊളുത്തി മരിച്ച സംഭവം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്.
മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെവി സന്തോഷിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.
ഇന്ന് ദേവികയുടെ വീട്ടില്‍ മന്ത്രി ഡോ.കെ.ടി ജലീല്‍ സന്ദര്‍ശനം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ സാധ്യമായ എല്ലാസഹായവും കുടുംബത്തിന് നല്‍കുമെന്നും ഇത്തരത്തില്‍ കുട്ടികളുടെ അപക്വമായ പ്രവര്‍ത്തികളില്‍ സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




