കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഇനി കണ്ടൈന്‍മെന്റ് സോണ്‍

കോഴിക്കോട് : നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. രണ്ട് വ്യക്തികള്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ഇതില്‍ ഒരാള്‍ നിരവധി വ്യക്തികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായതായി ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ കളക്ടര്‍ സാംബശിവ റാവുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്

ജൂണ്‍ നാലിന് പന്തീരങ്കാവ് സ്വദേശികളായ 54 വയസും, 23 വയസ്സുമുള്ള രണ്ട് പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ കഴിഞ്ഞ മെയ് 17നാണ് ചെന്നൈയില്‍ നിന്നും കാര്‍ മാര്‍ഗ്ഗം നാട്ടിലെത്തിയത് മെയ് 29ന് ഇവരില്‍ നിന്നും ശേഖരിച്ച സാമ്പിളില്‍ നിന്നാണ് ഇവര്‍ പോസറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞത്. ഇതിലൊരാള്‍ വ്യാപകമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതായി സൂചനയുണ്ട്.

കണ്ടൈന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനും, അടിയന്തിര വൈദ്യസഹായങ്ങള്‍ക്കുമല്ലാതെ പുറത്ത് പോകുന്നത് നിരോധിച്ചിട്ടുണ്ട്. പഞ്ചായത്തിന് പുറത്തുള്ളവര്‍ക്ക് ഇങ്ങോട്ട് പ്രവേശനമില്ല.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ എട്ടുമണിമുതല്‍ വൈകീട്ട് 6 മണി വരയെ തുറക്കാവു.ആരോഗ്യകേന്ദ്രങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങളില്ല.

പഞ്ചായത്തിലെ സ്റ്റേറ്റ് ഹൈവേ ഒഴികെയുള്ള റോഡികളില്‍ പൊതുഗതാഗതം നിരോധിച്ചിട്ടുണ്ട്. വ്യാപാര വാണിജ്യ സ്ഥാപനങ്ങളില്‍ അഞ്ചിലധികം പേര്‍ ഒരുമിച്ച് കൂടാന്‍ പാടില്ല.

Share news
error: Content is protected !!
Scroll to Top