Section

malabari-logo-mobile

ശബരിമല ദര്‍ശനം ഇനി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രം

HIGHLIGHTS : തിരുവനന്തപുരം:  മിഥുന പൂജകള്‍ക്ക് ശബരിമലയില്‍ ജൂണ്‍ 14ന് നടതുറക്കുമ്പോള്‍ ദര്‍ശനം ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രം. ദര്‍ശനം പൂര്‍ണ്ണമായ...

തിരുവനന്തപുരം:  മിഥുന പൂജകള്‍ക്ക് ശബരിമലയില്‍ ജൂണ്‍ 14ന് നടതുറക്കുമ്പോള്‍ ദര്‍ശനം ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രം. ദര്‍ശനം പൂര്‍ണ്ണമായും വെര്‍ച്യുല്‍ ക്യു വഴി ബുക്ക് ചെയ്താരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവരെ അഞ്ചുപേരുടെ ടീമാക്കിയായിരിക്കും അകത്ത് കടത്തിവിടുക. ഒരു മണിക്കൂറില്‍ 200 പേര്‍ക്ക് ദര്‍ശനം നടത്താനാകും രജിസട്രേഷന്‍ നടത്തുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ദര്‍ശനം നടത്താനുള്ള അനുവാദം നല്‍കുകയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരന്ദ്രന്‍ വ്യക്തമാക്കി. 14 മുതല്‍ 28 വരെയാണ് നട തുറക്കുക.

രാവിലെ 4 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈകീട്ട് 4 മണി മുതല്‍ രാത്രി 11 മണിവരെയുമാകും ദര്‍ശനം. ഒരേ സമയം 50 പേര്‍ മാത്രമെ ക്ഷേത്രമുറ്റത്തുണ്ടാകു. അവര്‍ സമൂഹ്യ അകലം പാലിക്കണം.എല്ലാ ഭക്തരും മാസ്‌ക് ധരിക്കണം. തെര്‍മല്‍ സ്‌കാനിങ്ങ് നടത്തും. ശബരിമലയില്‍ ആരെയും തങ്ങാന്‍ അനുവദിക്കില്ല. അന്നദാനം പരിമിതപ്പെടുത്തും. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് കൂടി ഹാജരാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു.

sameeksha-malabarinews

ഗുരവായൂര്‍ ക്ഷേത്രത്തിലും വെര്‍ച്യല്‍ ക്യൂ സംവിധാനം നിലവില്‍ വരും. ഒരുദിവസം 600 പേര്‍ മാത്രമായിരിക്കും ദര്‍ശനം അനുവദിക്കുക. തിങ്കളാഴ്ച മുതല്‍ ഒരാഴ്ച കൗണ്ടര്‍ ക്യൂ രജിസ്റ്റര്‍ ചെയ്യുക പിന്നീടായിരിക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!