Section

malabari-logo-mobile

ഇളയിടത്ത് ഹംസക്കോയയുടെ മൃതദേഹം പരപ്പനങ്ങാടി പനയത്തില്‍ പള്ളയില്‍ സംസ്‌ക്കരിക്കും

HIGHLIGHTS : പരപ്പനങ്ങാടി കോവിഡ് ബാധയെ തുടര്‍ന്ന് ഇന്ന് രാവിലെ മരണമടഞ്ഞ ഫുട്‌ബോള്‍ താരം ഇളയിടത്ത ഹംസക്കോയയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പരപ്പനങ...

പരപ്പനങ്ങാടി കോവിഡ് ബാധയെ തുടര്‍ന്ന് ഇന്ന് രാവിലെ മരണമടഞ്ഞ ഫുട്‌ബോള്‍ താരം ഇളയിടത്ത ഹംസക്കോയയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പരപ്പനങ്ങാടി പനയിത്തില്‍ ജുമാ മസ്ജിദില്‍ സംസ്‌ക്കരിക്കും.

മെയ് 30ന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ക്രിട്ടിക്കല്‍ കെയര്‍ ടീം പരിശോധിച്ച് ഐ.സി.യുവിലേക്ക് മാറ്റി വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളോടെ വിദഗ്ധ ചികിത്സ നല്‍കി വരികയായിരുന്നു. തുടര്‍ന്ന് നടത്തിയ ഇ.സി.ജി പരിശോധനയില്‍ ഹൈപ്പര്‍ ട്രോഫിക് കാര്‍ഡിയോ മയോപ്പതി സ്ഥിരീകരിച്ചു. അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ്സ് സിന്‍ഡ്രോം, കടുത്ത ന്യുമോണിയ ബാധ എന്നിവയും കണ്ടെത്തി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ജൂണ്‍ അഞ്ചിന് പ്ലാസ്മ തെറാപ്പി ചികിത്സയും ലഭ്യമാക്കിയിരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

sameeksha-malabarinews

മെയ് 21 നാണ് ഹംസക്കോയ കുടുംബത്തോടൊപ്പം മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗം വീട്ടില്‍ എത്തിയത്. മെയ് 26 ന് രോഗ ബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തോടൊപ്പം മുംബൈയില്‍ നിന്നെത്തിയ കുടുംബാംഗങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലാണ്. ഇവര്‍ വീഡിയോ സംവിധാനത്തിലൂടെ മൃതദേഹം കണ്ടു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഇന്ന് ഉച്ചയ്ക്കുശേഷം പരപ്പനങ്ങാടി ജുമാമസ്ജിദില്‍ മൃതദേഹം സംസ്‌കരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!