Section

malabari-logo-mobile

കോവിഡ് ചികിത്സയിലായിരുന്ന മുന്‍ സന്തോഷ് ട്രോഫി താരം ഇളയിടത്ത് ഹംസക്കോയ അന്തരിച്ചു

HIGHLIGHTS : മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ ഫുട്‌ബോള്‍ താരം മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ...

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ ഫുട്‌ബോള്‍ താരം മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ(63) അന്തരിച്ചു.

കഴിഞ്ഞയാഴ്ച മുംബൈയില്‍ നിന്നും നാട്ടിലെത്തിയ ഇദ്ദേഹം കോവിഡ് പരിശോധനഫലം പോസറ്റീവ് ആയതിനെ തുടര്‍ന്ന മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.30 മണിയോടെയാണ് മരണം സംഭവിച്ചത്.

sameeksha-malabarinews

ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഭാര്യയും മകനുമടക്കം അഞ്ചുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തെ രണ്ട് ദിവസം മുന്‍പ് ന്യൂമോണിയ ബാധിച്ചിരുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാമ്പില്‍ രണ്ട് തവണ ഇടംപിടിച്ച ഹംസക്കോയ അഞ്ചതവണ മഹാരാഷ്ട്രക്കുവേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. ഇദ്ദേഹം എണ്‍പതുകളില്‍ ഇന്ത്യയില്‍ മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളായ ടാറ്റാസ്, ഓര്‍ക്കേമില്‍സ്, യൂണിയന്‍ ബാങ്ക് എന്നിവക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.
പരേതരായ അബു, നഫീസ ദമ്പതികളുടെയ മകനാണ്
റെയില്‍വേസ് വോളിബോള്‍ താരം ലൈല കോയയാണ് ഭാര്യ. മക്കള്‍ : ലിഹാസ്‌കോയ(മുംബൈ കസ്റ്റംസ്), സെബീന.സഹോദരങ്ങള്‍ മുഹമ്മദ്, ഉമ്മര്‍, അഷറഫ്, മുജീബ് റഹ്മാന്‍

മൃതദേഹം പരപ്പനങ്ങാടി പനയത്തില്‍ ജുമാമസ്ജിദ് പള്ളി ഖബര്‍സ്ഥാനില്‍ ഇന്ന് ഉച്ചയോടെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌ക്കരിക്കും.

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!