പരിസ്ത്ഥിതി ദിനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൃക്ഷതൈകള്‍ നല്‍കി വനമിത്ര അവാര്‍ഡ് ജേതാവ്

പരപ്പനങ്ങാടി: ലോക പരിസ്ഥിതി ദിനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വൃക്ഷതൈകള്‍ നല്‍കി. സംസ്ഥാന വനമിത്ര അവാര്‍ഡ് ജേതാവ് അബ്ദുറസാഖാണ് പരപ്പനങ്ങാടിയില്‍ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചത്. വിവിധ ഔഷധ തൈകളും ഫലവൃക്ഷതൈകളും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറി.

ചെട്ടിപ്പടിയിലെ പൊതുപ്രവര്‍ത്തകന്‍ ഹംസ കളത്തിങ്ങല്‍ മുഖ്യാത്ഥിയായി. പരപ്പനങ്ങാടി പ്രസ്‌ഫോറം സെക്രട്ടറി സ്മിത അത്തോളിക്ക് അബദുള്‍ റസാഖ് തൈ നല്‍കി ഉദ്ഘാടനം ചെയ്തു.

മാധ്യമ പ്രവര്‍ത്തകരായ ബാലന്‍ വള്ളിക്കുന്ന്, എ. .അഹമദുണ്ണി, പി. കെ.ബാലന്‍ മാസ്റ്റര്‍, എം. പി. മുഹമ്മദ്, പി. പി. നൗഷാദ്, ഹമീദ് പരപ്പനങ്ങാടി, തുടങ്ങിയവര്‍ സബന്ധിച്ചു.

Related Articles