മലപ്പുറം ജില്ലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശം;മനേകാ ഗാന്ധിക്കെതിരെ കേസ്

മലപ്പുറം: മനേക ഗാന്ധിക്കെതിരെ കേസെടുത്തു. മലപ്പുറം ജില്ലയെ മൊത്തത്തില്‍ അധിക്ഷേപിച്ചതിനാണ് കേസെടുത്തത്. മനേകാ ഗാന്ധിക്കെതിരെ ആറോളം പരാതികളാണ് മലപ്പുറം പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

ഐപിസി 153 എ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

പാലക്കാട് ഗര്‍ഭിണിയായ കാട്ടാന സ്‌ഫോടക വസ്തു കടിച്ച് ചരിഞ്ഞ സംഭവം നടന്നത് പാലക്കാട് ജില്ലയിലാണെങ്കിലും മലപ്പുറം ജില്ലയ്ക്ക് എതിരായാണ് മനേക ഗാന്ധി പ്രതികരിച്ചത്. മലപ്പുറം അതിന്റെ തീവ്ര അക്രമപ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് മൃഗങ്ങളെ ആക്രമിക്കുന്നതില്‍ പ്രശസ്തമാണന്നൊണ് ബിജെപി എംപിയായ മനേക ഗാന്ധി ട്വിറ്റ് ചെയ്തത്.

Related Articles