
മഞ്ചേരി: പ്രണയംനടിച്ച് യുവതിയുടെ എട്ട് പവന്‍ ആഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിന് രണ്ടുവര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം ഒറ്റശേഖരമംഗലം വെള്ളറട ദാലുമുഖം മറവന്‍ കോട് തെക്കേക്കര പുത്തന്‍വീട് എം ജി അനീഷി (36)നെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്.
പിഴയൊടുക്കാത്തപക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കണം.
2020 ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം. 31കാരിയായ വീട്ടമ്മയെ പ്രതി ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന കെ ഒ പ്രദീപ്, എം കെ ഷാജി എന്നിവരാണ് കേസന്വേഷണം നടത്തിയത്.
പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ എന്‍ മനോജ് 16 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളും ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




