HIGHLIGHTS : Young man arrested for defaming young woman on social media

കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ യുവതിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചെറുതാഴം സ്വദേശി പുതുമന ഇല്ലത്ത് വിജേഷ് കുമാര്‍ നമ്പൂതിരി (42)യെയാണ് കസബ പൊലീസ് പിടിച്ചത്. തീവണ്ടി യാത്രയ്ക്കിടെയാണ് മാങ്കാവ് സ്വദേശിനിയെ പ്രതി പരിചയപ്പെട്ടത്.

മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയ പ്രതി നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും പിന്തുടര്‍ന്ന് അപകീര്‍ത്തിപ്പെടുത്തുകയുമായിരു ന്നു. യുവതി മോശക്കാരിയാണെന്നു വരുത്തിത്തീര്‍ക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിടുകയുംചെയ്തു.
ശല്യം സഹിക്കാതായ യുവതി കസബ പൊലീസില്‍ പരാതി നല്‍കി. തൊടുപുഴ മണക്കാടുവച്ചാണ് പ്രതിയെ പിടിച്ചത്.
കസബ സിഐ കിരണ്‍ സി നായര്‍, എസ്‌ഐ സജീവ്കുമാര്‍, എഎസ്‌ഐ
സജേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലാല്‍ സി താര, വിപിന്‍ ചന്ദ്രന്‍, ദിലീപ് ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും പ്രതിക്കെതിരെ നിലവില്‍ കേസുള്ളതായി പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു