തിരുവനന്തപുരം: ജനവാസമേഖലകളില്‍ ശല്യക്കാരായി മാറിയ നാടന്‍ കുരങ്ങുകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് മന്ത്രി എ കെ ശശീ ന്ദ്രന്‍. കര്‍ഷകരുടെ സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം കുരങ്ങുകളെയും സംരക്ഷിക്കാന്‍ ശാസ്ത്രീയ സമീപനമെടുക്കണം. മനുഷ്യരും കുരങ്ങുകളുമായുള്ള സംഘര്‍ഷ ലഘുകരണത്തിനായി വനം വകുപ്പ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൈസൂര്‍ സര്‍വകലാശാലയിലെ ഡോ. മേവാ സിങ് നാട്ടുകുരങ്ങുകളുടെ എണ്ണം തിട്ടപ്പെടുത്തേണ്ടത് എങ്ങനെയെന്നും വിവിധ നിയന്ത്രണ രീതികള്‍ ഡോ. എച്ച് എന്‍ കുമാരയും അവതരിപ്പിച്ചു. ഡോ. ജി ഉമാപതി, ഹിമാചല്‍പ്രദേശിലെ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. സന്ദീപ് രത്തന്‍, പെരിയാര്‍ കടുവാസങ്കേതത്തിലെ അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അനുരാജ്, ഡോ. എം ബാലസുബ്രഹ്മണ്യം എന്നിവരും വിവിധ വിഷയങ്ങളവതരിപ്പിച്ചു. സംസ്ഥാന വനംമേധാവി രാജേഷ് രവീന്ദ്രന്‍ അധ്യക്ഷനായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




