12 ലക്ഷം രുപ മാറ്റിയെടുക്കാനായില്ല; യുവാവ് ആത്മഹത്യ ചെയ്തു

untitled-1-copyദില്ലി: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവായതിനെ തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന 12 ലക്ഷത്തിന്റെ നോട്ടുകള്‍ മാറ്റാനാകാതെ വന്നതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു.

ദില്ലി നെബ് സാരെ ഏരിയായിലെ വീരന്ദ്ര ബിസ്വായ് എന്ന 25കാരനാണ് സ്വവസതിയില്‍ തുങ്ങിമരിച്ചത്. ദില്ലിയില്‍ ചെറുകിട പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ആളാണ് വീരേന്ദ്ര ബിസ്വായ്യ്.
ഇയാള്‍ നേരിട്ടും എജന്റ്മാരിലുടെയും നോട്ട് മാറ്റിയെടുക്കാന്‍ ശ്രമിച്ചെങ്ങിലും നടില്ല. തുടര്‍ന്ന് ഇയാള്‍ പലതവണ ആത്മഹത്യക്ക് ശ്രമിച്ചുവൊണ് ബന്ധുക്കളും അയല്‍വാസികളും പറയുത്. വ്യാഴാഴച ഉച്ചയോടെയാണ് മരണം നടന്നത്. ഇയാളുടെ ഭാര്യയാണ് വിവരം പോലീസിലറിയച്ചത്.
പ്രാഥമിക അന്വേഷണത്തില്‍ നോട്ടുകള്‍ മാറ്റിക്കിട്ടാത്തതല്ല മറിച്ച് ചില സാമ്പത്തിക ബാധ്യതയും കുടംബപ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

Share news
error: Content is protected !!
Scroll to Top