Section

malabari-logo-mobile

ഒമാനില്‍ തെക്കു-കിഴക്ക് ഏഷ്യന്‍ സ്ത്രീകളുടെ ടൂറിസ്റ്റ് വിസക്ക് കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നു

HIGHLIGHTS : മസ്‌കത്ത്: തെക്ക്-കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ടൂറിസ്റ്റ് വിസയിലെത്തുന്ന സ്ത്രീകളുടെ വിസക്ക് ഒമാനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്ത...

untitled-1-copyമസ്‌കത്ത്: തെക്ക്-കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ടൂറിസ്റ്റ് വിസയിലെത്തുന്ന സ്ത്രീകളുടെ വിസക്ക് ഒമാനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തെക്ക്-കിഴക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ടൂറിസ്റ്റ് വിലയിലെത്തി അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വര്‍ധിച്ചുവരുന്നതായി റോയല്‍ ഒമാന്‍ പോലീസ് (ആര്‍ ഒ പി) കണ്ടെത്തിയ സാഹചര്യത്തിലാണ് വിസാചട്ടങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ തീരുമാനമെടുത്തത്.

വിയറ്റ്‌നാം, ലാവോസ്,കംബോഡിയ, തായ്‌ലന്റ്, മ്യാന്‍മര്‍, മലേഷ്യ തുടങ്ങിയ തെക്കു കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് പ്രധാനമായും ടൂറിസ്റ്റ് വിസയില്‍ ഇവിടെ എത്തുന്നത്. ഇനിമുതല്‍ ഈ രാജ്യങ്ങളില്‍ നിന്നും എത്തുന്ന സ്ത്രീകള്‍ മടക്ക ടിക്കറ്റെടുക്കുകയും നക്ഷത്ര ഹോട്ടലില്‍ താമസം ബുക്ക് ചെയ്യുകയും ചെയ്താല്‍ മാത്രം വിസ അനുവദിച്ചാല്‍ മതിയെന്നാണ് ആര്‍ ഒ പി എമിഗ്രേഷന്‍ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഈ നിബന്ധകള്‍ പാലിച്ചാല്‍ തന്നെ പത്തുദിവസത്തെ ടൂറിസ്റ്റ് വിസമാത്രമേ അനുവദിക്കുകയുളളു.

sameeksha-malabarinews

പുതിയ നിബന്ധനകള്‍ ഈ മാസം മുതല്‍ നടപ്പിലാക്കും. അടുത്തകാലത്തായി തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് സ്ത്രീകളാണ് അനാശാസ്യ പ്രവര്‍ത്തനത്തിന് അടുത്ത കാലത്തായി അറസ്‌ററിലായതെന്ന് ആര്‍ ഒ പി ഉദ്യോഗസ്ഥര്‍ പറയുന്നു.
മസ്‌കത്തിലെ തെരുവുകളിലു കഫേകളിലും ഇവര്‍ നില്‍കുന്ന ഫോട്ടോകളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

കഴിഞ്ഞ സെപ്തംബറില്‍ അല്‍ ഖുവൈറിലെ ഫ്‌ളാറ്റില്‍ തായ് പോലീസും ആര്‍ ഒ പിയും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ നിര്‍ബന്ധിത വേശ്യാവൃത്തിക്ക് ഉപയോഗിക്കപ്പെട്ട 21 തായ്‌ലന്റ് സ്വദേശിനികളെ രക്ഷപ്പെടുത്തിയിരുന്നു. വേശ്യാലയം നടത്തിയതിന് മൂന്ന് തായ്‌ലന്റ് പൗരന്‍ന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീകളെ രക്ഷിക്കാനായി ആര്‍ ഒ പിയുമായി പദ്ധതി തയാറാക്കിയ തായ് പോലീസ് നടപടിക്കായി മസ്‌കത്തിലെത്തുകയായിരുന്നു. ഉഴിച്ചില്‍ കേ്ന്ദ്രങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് പട്ടായ ഫൈന്‍ഡ് ജോബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് സ്ത്രീകളെ മസ്‌കത്തിലെത്തിച്ചിരുന്നത്. ഇവിടെ നിന്നും രക്ഷപ്പെട്ട് മൂന്ന് സ്ത്രീകളാണ് ഈ വിവരം തായ്‌ലന്റ് അധികൃതരെ അറിയിച്ചത്. തായ് എംബസിയുടെ സഹായത്തോടെയാണ് സ്ത്രീകള്‍ സ്വന്തം രാജ്യത്തേക്ക് രക്ഷപ്പെട്ടത്. 20 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് സംഘം ഫ്‌ളാറ്റില്‍ അടച്ചിട്ടിരുന്നത്. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ സംഘം കൈക്കലാക്കുകയും പൂര്‍ണമായും തടങ്കലിലാക്കുകയുമായിരുന്ന സംഘത്തിന്റെ രീതി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!