നോട്ട് അസാധുവാക്കല്‍ അദാനിയും അംബാനിയും നേരത്തെയറിഞ്ഞെന്ന് ബിജെപി എംഎല്‍എ

bhawani-singh-rajawat-rajasthan-bjp-mlaബിക്കാനിര്‍: ഇന്ത്യയില്‍ 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കു വിവരം അദാനിക്കും അംബാനിക്കും മുന്‍കുട്ടി അറിവുണ്ടായിരുന്നെന്ന് ബിജെപി എംഎല്‍എ. രാജസ്ഥാനിലെ ലാഡ്പുര എംഎല്‍എയായ ഭാവനി സിങ് രജാവത്താണ് ഈ വാദം ഉയര്‍ത്തിയിരിക്കുന്നത്.
നോട്ട് അസാധുവാക്കുതിനെ കുറിച്ച് നേരത്ത് അവര്‍ക്ക് സുചന നല്‍കിയിരുന്നെന്നും അതിനനുസരിച്ച ക്രമീകരണങ്ങള്‍ അവര്‍ നടത്തിയിരുന്നെന്നും ഭാവനി സിങ്ങ് പറഞ്ഞു. സംഭവം വിവാദമായതോടെ അത് താന്‍ ഓഫ് റെക്കാര്‍ഡായി ചില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതാണെന്ന്് സമ്മതിച്ചു.
ഭാവനിസിങ്ങ് ഇക്കാര്യങ്ങള്‍ പറയു വീഡിയോ വൈറലായിട്ടുണ്ട്. എന്നാല്‍ വീഡിയോയില്‍ പറയുന്നത് മുഴുവനും താന്‍ പറഞ്ഞതല്ലൊണ് ഭവാനിസിങ്ങ് പറയുത്.
പുതിയ നോട്ടിന്റെ നിലവാരിത്തെ കുറിച്ചും മോശം അഭിപ്രായമാണ് ഭവാനിസിങ്ങിനുള്ളത്. ഇത് കണ്ടാല്‍ വ്യാജനാണെന്ന് തോന്നുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപി ക്യാമ്പില്‍ നിന്നു തന്നെ നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശനങ്ങളെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top