Section

malabari-logo-mobile

കോവിഡ് ബാധ;കാസര്‍കോട് സ്വദേശിക്കെതിരെ കേസെടുത്തു: നിയന്ത്രണങ്ങള്‍ക്ക് വഴങ്ങാതെ കടതുറന്നവര്‍ക്കെതിരെയും കേസ്

HIGHLIGHTS : കാസര്‍കോട് : കോവിഡ് നിരീക്ഷണത്തിലിരിക്കാതെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയും കോവിഡ് നിയന്ത്രണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്...

കാസര്‍കോട് : കോവിഡ് നിരീക്ഷണത്തിലിരിക്കാതെ
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയും കോവിഡ് നിയന്ത്രണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളോട് സഹകരിക്കാതിരിക്കുകയും ചെയ്ത കാസര്‍കോട് കുഡ്‌ല സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.

ഇയാള്‍ ഇപ്പോഴും എവിടെയല്ലാം പോയി എന്ന് പറയാന്‍ തയ്യാറാകുന്നില്ലെന്നും, തെറ്റായ വിവരങ്ങള്‍ നല്‍കുന്നമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
ഇന്നലെ കാസര്‍കോട് ജില്ലയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. രാവിലെ 11 മണിക്കും വൈകീട്ട് അഞ്ചുമണിക്കും ഇടയില്‍ മാത്രമെ കടകള്‍ തുറക്കാവു എന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.

sameeksha-malabarinews

എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അനുസരിക്കാതെ രാവിലെ തന്നെ കടകള്‍ തുറന്ന 9 പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ ഉള്‍പ്പെട്ട രണ്ട് മില്‍മാ ബുത്തുകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചു. കളക്ടര്‍ ഡോ. സജിത്ബാബു നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്

.
ഇന്നലെ 6 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് കടത്തു നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച അടച്ചിടും, ആരാധനാലയങ്ങല്‍ 2 ആഴ്ച അടച്ചിടണം, ക്ലബ്ബുകള്‍ തുറക്കാന്‍ പാടില്ല. ആഘോഷങ്ങളും, മത്സരങ്ങളും നടത്താന്‍ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!