Section

malabari-logo-mobile

പ്രായപൂര്‍ത്തിയാകാത്ത സീരിയില്‍ താരത്തെ സാമൂഹ്യമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

HIGHLIGHTS : തൃശ്ശൂര്‍:  പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തെ ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി അല്‍അമീന്‍ ആണ്...

തൃശ്ശൂര്‍:  പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തെ ഫേസ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി അല്‍അമീന്‍ ആണ് പിടിയിലായത്. 2019 മുതല്‍ ഈ ബാലതാരത്തിന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു എന്നതാണ് കേസ്.

സീരിയലുകളിലെ സ്ത്രീകഥാപാത്രങ്ങളുടെ ചിത്രങ്ങളും ഇയാള്‍ അശ്ലീലമായ രീതിയില് ചിത്രീകരിച്ചു. സംഭവം ശ്രദ്ധയില്‍പെട്ട സംസ്ഥാന ബാലാവകശാകമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെടുകയായിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം
ഇരിങ്ങാലക്കുട പോലീസ് ആണ് കേസെടുത്തത്.

sameeksha-malabarinews

മറ്റൊരാളുടെ മേല്‍വിലാസമുപയോഗിച്ച് വാങ്ങിയ സിം ഉപയോഗിച്ചാണ് ഈ ഫേസ് ബുക്ക് ഐഡിയുണ്ടാക്കിയിരുന്നത്. നിരവധി വ്യാജ പ്രൊഫൈലുകള്‍ ഇയാള്‍ നിര്‍മ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഈ അശ്ലീലചിത്രങ്ങള്‍ ഷെയര്‍ ചെയ്ത ആയിരത്തോളം പേരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകായണ്. ഇവര്‍ക്കെതിരയും കേസെടുക്കമെന്ന് പോലീസ് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!