Section

malabari-logo-mobile

താലിബാനുമായി അധികാരം പങ്കിടാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെന്ന് സൂചന

HIGHLIGHTS : Afghanistan gov’t offers to share power with Taliban: Official

ദോഹ: രാജ്യത്ത് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താലിബാനുമായി അധികാരം പങ്കിടാന്‍ തയ്യാറാണെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍. ഖത്തറില്‍ നടന്ന ചര്‍ച്ചകളിലാണ് താലിബാന്‍ മുമ്പില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഈ ഉപാധി മുന്നോട്ടുവെച്ചതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കാബൂളിലെ പ്രസിഡന്റ് കൊട്ടാരം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ഖത്തറില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മാത്രമാമ് അഫ്ഗാന്‍ നയതന്ത്ര പ്രതിനിധി അബ്ദുള്ള പ്രതികരിച്ചത്.

sameeksha-malabarinews

അഫ്ഗാനിസ്ഥാനില്‍ ഗസ്‌നി പ്രവിശ്യയും താലിബാന്‍ പിടിച്ചടക്കിയതിനു പിന്നാലെയാണ് അധികാരം പങ്കുവെക്കാന്‍ തയ്യാറാണന്നെ ഉപാധി സര്‍ക്കാര്‍ മുന്നോട്ടുവെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് ഒരാഴ്ചയിക്കിടെ താലിബാന്‍ പിടിച്ചടക്കിയ പത്താമത്തെ പ്രവിശ്യയാണ് ഗസ്‌നി. കാബൂളില്‍നിന്നും 150 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ഗസ്‌നി.

അതീവ സുരക്ഷയുള്ള കാണ്ഡഹാറില ജയിലും ബുധനാഴ്ച താലിബാന്‍ നിയന്ത്രണത്തിലാക്കിയിരുന്നു. ജയിലുകള്‍ കീഴടക്കിയ ശേഷം തടവുകാരെ മോചിപ്പിക്കുന്ന താലിബാന്‍ തടവുകാരെ ഒപ്പം ചേര്‍ക്കുകയാണ് ചെയ്യുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!