ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിക്ക് നേരെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

പരപ്പനങ്ങാടി:ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് 17 വയസുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. ചേളാരി സ്വദേശി അഫ്സലിനെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.

ബസ് കണ്ടക്ടർ ആണ് അഫ്സൽ. പ്രതിക്ക് മോഷണ കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടന്ന് പോലീസ് പറഞ്ഞു.

പരപ്പനങ്ങാടി ഇൻസ്പെക്ടർ സഞ്ജു ജോസഫ്, എസ് ഐ മുഹമ്മദ് റഫീഖ്, എ എസ് ഐ റീന, എസ് സി പി ഓ സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top