ബൈക്കുകൾ കൂട്ടിയിടിച്ച് പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു

വള്ളിക്കുന്ന് : അരിയല്ലൂര്‍ എംവിഎച്ച്എസ്എസിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പരപ്പനങ്ങാടി പുത്തന്‍പീടികയിലെ പാറമ്മല്‍ കുടുക്കേങ്ങില്‍ മുഹമ്മദ് മുഷ്ഫീഖ് (18)ആണ് മരിച്ചത്.

ഞായര്‍ രാത്രി 8.30ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബൈക്ക് തൊട്ടടുത്ത വൈദ്യുതി തൂണിലും ഇടി ച്ചു.

മൃതദേഹം തിരുരങ്ങാടി താലൂക്കാശുപത്രിയില്‍. ബാപ്പ: മുഹമ്മദ് മുസ്തഫ. ഉമ്മ: ഷെരീഫ. സഹോദ രന്‍: മുഹമ്മദ് മുഷറഫ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top