ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

HIGHLIGHTS : Three-year-old girl dies tragically after gate falls on her

മലപ്പുറം: നിലമ്പൂരില്‍ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വണ്ടൂര്‍ സ്വദേശി സമീറിന്റെ മകള്‍ അയറ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലേ കാലോടെയാണ് അപകടം ഉണ്ടായത്. വാടക ക്വാര്‍ട്ടേഴ്‌സിന്റെ മതിലിനോട് ചേര്‍ന്നുള്ള ഗേറ്റ് കുഞ്ഞിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.

കുട്ടി കളിക്കുന്നതിനിടെയാണ് അപകടം. ആ സമയം അവിടെ ആരും ഉണ്ടായിരുന്നില്ല. ഗേറ്റില്‍ കയറി കളിക്കാന്‍ ശ്രമിക്കുന്നതിനിടെ മറിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്ന ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

sameeksha-malabarinews

കബറടക്കം തിങ്കളാഴ്ച വല്ലപ്പുഴ ജുമാ മസ്ജിദില്‍ നടത്തും. സഹോദരങ്ങള്‍: ഷെസ, അഫ്‌സി

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!