Section

malabari-logo-mobile

മമ്പുറം ആണ്ടു നേര്‍ച്ച; ആത്മീയാനുഭൂതി പകര്‍ന്ന് മജ്ലിസുന്നൂര്‍; ഇന്ന് മുതല്‍ മത പ്രഭാഷണങ്ങള്‍

HIGHLIGHTS : Mamburum vows; Majlisunnur with a spiritual feeling; Religious sermons from today

തിരൂരങ്ങാടി: വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് മമ്പുറത്തെ മജ് ലിസുന്നൂര്‍. 184-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ് വിശ്വാസികളാല്‍ നിബിഡമായി.
കോഴിക്കോട് വലിയ ഖാദി പാണക്കാട് നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ സദസ്സ് ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ ഡിഗ്രി വിഭാഗം പ്രിന്‍സിപ്പള്‍ സി. യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷനായി. എസ്.കെ.എസ്.എസ് എഫ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി കണ്ണന്തളി മജ്ലിസുന്നൂറിന് നേതൃത്വം നല്‍കി.

നേര്‍ച്ചയുടെ ഭാഗമായി ഇന്ന് മതപ്രഭാഷണ പരമ്പര തുടങ്ങും. വൈകിട്ട് ഏഴരക്ക് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാലിഹ് ഹുദവി തൂത പ്രഭാഷണം നടത്തും. നാളെ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നിര്‍വഹിക്കും. മൂന്നിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

sameeksha-malabarinews

ഖലീല്‍ ഹുദവി തളങ്കര പ്രഭാഷണം നടത്തും. നാലിന് മമ്പുറം സ്വലാത്ത് മജ്ലിസ് നടക്കും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം വഹിക്കും. അഞ്ചിന് അനുസ്മരണ സനദ് ദാന പ്രാര്‍ഥനാ സംഗമം നടക്കും. ആറിന് ഉച്ചയ്ക്ക് നടക്കുന്ന ഖത്മ് ദുആയോടെ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന നേര്‍ച്ച സമാപിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!