HIGHLIGHTS : Aphra, who was suffering from SMA, said goodbye

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
അഫ്രയുടെ സഹോദരന്‍ മുഹമ്മദും എസ്എംഎ ബാധിതനാണ്. സഹോദരനായുള്ള അഫ്രയുടെ സഹായ അഭ്യര്‍ത്ഥന ഏറെ ശ്രദ്ധ നേടിയിരുന്നു. സഹോദരന് ചികിത്സാ സഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറിയില്‍ ഇരുന്ന് നടത്തിയ അഭ്യര്‍ഥനയെത്തുടര്‍ന്ന് വലിയ സഹായം ലഭിച്ചിരുന്നു. ഞാന്‍ അനുഭവിക്കുന്ന വേദന എന്റെ അനിയന് ഉണ്ടാകരുതെന്ന അഫ്രയുടെ വാക്കുകള്‍ കേരളം ഏറ്റെടുത്തതോടെ മുഹമ്മദിനായി സഹായം ഒഴുകിയെത്തുകയായിരുന്നു.
