Section

malabari-logo-mobile

മലപ്പുറത്ത് നാലാം ദിവസവും കടല്‍ക്ഷോഭം; ആശങ്കയൊഴിയാതെ തീരങ്ങള്‍

HIGHLIGHTS : Fourth day of sea squalls in Malappuram; Coasts without concern

മലപ്പുറം: ജില്ലയിലെ തീരദേശങ്ങളില്‍ തുടര്‍ച്ചയായ നാലാം ദിവസവും കടല്‍ക്ഷോഭം തുടരുകയാണ്. കാലവര്‍ഷം തുടങ്ങുന്ന സമയത്ത് പ്രതികൂല കാലാവസ്ഥയെ നേരിടുന്നവരാണ് ജില്ലയിലെ തീരദേശത്ത് താമസിക്കുന്നവര്‍. എന്നാല്‍ ഇത്തവണ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായെത്തിയ ന്യൂനമര്‍ദം വലിയ തിരിച്ചടിയാണ് കടലിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് നല്‍കിയത്.

കടലുണ്ടി കടവ് മുതല്‍ പൊന്നാനി മുതല്‍ നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്. കടല്‍ഭിത്തിയുടെ അഭാവമാണ് മിക്കയിടങ്ങളിലും കൂടുതല്‍ നാശമുണ്ടാക്കിയത്.

sameeksha-malabarinews

നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ പലരും ക്യാമ്പുകളിലേക്ക് മാറാതെ ബന്ധുവീടുകളിലാണ് താമസിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!