Section

malabari-logo-mobile

സ്‌കോച്ച് അവാര്‍ഡ് തിളക്കത്തില്‍ മലപ്പുറത്തിന്റെ ആരോഗ്യമേഖല; ഹബ് ആന്റ് സ്‌പോക്ക് ലാബ് നെറ്റിവര്‍ക്കിങ് പദ്ധതിയാണ് അവാര്‍ഡിനായി പരിഗണിച്ചത്

HIGHLIGHTS : Malappuram's health sector shines in Scotch Awards; The Hub and Spoke Lab Networking project was considered for the award

നവകേരളം കര്‍മ്മ പദ്ധതിയുടെ കീഴില്‍ ആര്‍ദ്രം 2 പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കിയ ഹബ്ബ് ആന്റ് സ്‌പോക് ലാബ് നെറ്റ് വര്‍ക്കിങ് പദ്ധതിക്ക് സ്‌കോച്ച് അവാര്‍ഡ് ലഭിച്ചു. ആരോഗ്യരംഗത്തെ രോഗനിര്‍ണയ സംവിധാനങ്ങള്‍ ഏകീകരിക്കുന്നതിനും മെച്ചപ്പെട്ട പരിശോധന പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുമായുള്ള ഹബ്ബ് ആന്റ് സ്‌പോക്ക് ലാബ് നെറ്റിവര്‍ക്കിങ് പ്രവര്‍ത്തനത്തിനാണ് ദേശീയാംഗീകാരമായ സ്‌കോച്ച് പുരസ്‌കാരം ലഭിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 64ഇനം പരിശോധനകളും കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ നൂറോളം പരിശോധനകളും ലാബ് നെറ്റ് വര്‍ക്കിങ്ങിലൂടെ നടക്കുന്നു. പദ്ധതി ആദ്യമായി ആരംഭിച്ചത് മലപ്പുറം ജില്ലയിലാണ്. പി.എച്ച്.സികളില്‍ നിന്നും ശേഖരിക്കുന്ന സാമ്പിളുകള്‍ ഏകീകൃത സംവിധാനത്തിലൂടെ പരിശോധന നടത്തി റിസള്‍ട്ട് അതേ പി.എച്ച്.സികളില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്.

നവകേരള കര്‍മ്മ പദ്ധതി രണ്ടില്‍ ആര്‍ദ്രം രണ്ടാം ഘട്ടത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന 10 പദ്ധതികളില്‍ ഒന്നായ ഹബ് ആന്റ് സ്‌പോക്ക് മോഡല്‍ ലാബ് നെറ്റ് വര്‍ക്കിങ് പദ്ധതി മലപ്പുറം ജില്ലയിലാണ് ആദ്യമായി ആരംഭിച്ചത്. തുടര്‍ന്ന് മലപ്പുറം മാതൃക മറ്റു ജില്ലയികളിലേക്കും വ്യാപിപ്പിച്ചു. പദ്ധതിക്കായി പ്രത്യേകം ബ്രാന്‍ഡിങ് ചെയ്ത വണ്ടികള്‍ തയ്യാറാക്കി. അതുപോലെ പ്രത്യേകം ബ്രാന്‍ഡിങ് ചെയ്ത സാമ്പിള്‍ കളക്ഷന്‍ ബാഗുകളും തയ്യാറാക്കി.
കുറഞ്ഞ ചെലവില്‍ ഗുണമേന്മയുളള ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റത്തിന് വഴി തെളിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങിയ തലങ്ങളില്‍ ചെയ്യാന്‍ സാധിക്കാത്ത നൂതന രോഗ നിര്‍ണയ പരിശോധനകള്‍ക്കുളള സാമ്പിളുകള്‍ ജില്ലയിലെ തന്നെ ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രി തുടങ്ങിയവയില്‍ ഒരുക്കുന്ന ഹബ് ലാബില്‍ എത്തിച്ച് പരിശോധനാഫലം രോഗിക്ക് കീഴ് സ്ഥാപനങ്ങളില്‍ തന്നെ ലഭ്യമാക്കുന്ന ഈ പദ്ധതി ആരോഗ്യമേഖലയിലെ ഒരു പുത്തന്‍ ചുവടുവയ്പ്പാണ്. കുറഞ്ഞ ചിലവില്‍ ഗുണമേന്മയുളള ചികിത്സ ഉറപ്പാക്കാനുതകുന്ന ലാബ് റിസള്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുന്ന ഈ പദ്ധതി മലപ്പുറം ജില്ലയില്‍ ആദ്യമായി ആരംഭിച്ചത് നിലമ്പൂര്‍ ജില്ലാശുപത്രിയിലാണ്.

sameeksha-malabarinews

2022 ജൂലൈ ഒന്നിന് ആരംഭിച്ച പദ്ധതി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും വളരെ വിജയകരമായി നടപ്പാക്കാന്‍ സാധിക്കുന്നു. സ്‌കോച്ച് അവാര്‍ഡിന്റെ വിവിധ ഘട്ടങ്ങളിലുടെയുളള മൂല്യ നിര്‍ണയം വഴിയാണ് പദ്ധതിയെ അവാര്‍ഡിനായി പരിഗണിച്ചത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ പ്രോജക്ടുകള്‍ക്കൊപ്പം മത്സരിച്ചാണ് ലാബ് നെറ്റ് വര്‍ക്കിങ് പ്രോജക്ട് അവാര്‍ഡ് സ്വന്തമാക്കുന്നത്. മൂല്യനിര്‍ണയത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ എക്‌സിബിഷനും പ്രസന്റേഷന്‍ അവതരണവും നടന്നു.

ഡി.എം.ഒ ഡോ. ആര്‍. രേണുകയുടെ നേതൃത്വത്തിലുളള കമ്മിറ്റിയാണ് സ്‌കോച്ച് അവാര്‍ഡിന് അപേക്ഷ നല്‍കിയത്. ലാബ്‌നെറ്റ് വര്‍ക്കിങ് പ്രോജക്ട് പ്രസന്റേഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ് അവതരിപ്പിച്ചു. ഡോ. വി. ഫിറോസ്ഖാന്‍, ഡോ. പ്രവീണ, ഡോ. ലക്ഷ്മി, ഫാവാദ്, ജില്ലയിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ,ആരോഗ്യകേരളം ജീവനക്കാര്‍ തുടങ്ങിയവര്‍ ലാബ് നെറ്റ് വര്‍ക്കിങ് പദ്ധതി പൂര്‍ണത്തിലെത്തിക്കാന്‍ സഹായിച്ചു. മലപ്പുറം ജില്ല പഞ്ചായത്ത് പദ്ധതിയായ അരോഗ്യഭേരിയില്‍ ലാബ് നെറ്റ്‌വര്‍ക്കിങ് പദ്ധതിക്ക് ആവശ്യമായ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രോജക്റ്റിന് ഭരണപരമായ നേതൃത്വവും നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!