മലപ്പുറം വേങ്ങര സ്വദേശി റിയാദില്‍ മരണപ്പെട്ടു

മലപ്പുറം: മലപ്പുറം ജില്ല വേങ്ങര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. കുറുവില്‍ കുണ്ടില്‍ മാട്ടില്‍ പള്ളി മഹല്ലിലെ കോഴിക്കല്‍ മുഹമ്മദ് ഷംസീര്‍(33) എന്ന അച്ചിപ്പയാണ് ചൊവ്വാഴ്ച റിയാദില്‍ മരണപ്പെട്ടത്.

റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പത്ത് മാസം മുമ്പാണ് ഷംസീര്‍ നാട്ടില്‍ വന്ന് പോയത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കാനാണ് തീരുമാനം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ മലപ്പുറം ജില്ലാ റിയാദ് കെഎംസിസിയും വെല്‍ഫെയര്‍ വിങ്ങും, വേങ്ങര മണ്ഡലം കെഎംസിസിയും നടത്തിവരികയാണ്.

പിതാവ് :ഹനീഫ,മാതാവ് :സഫിയ പാക്കട, ഭാര്യ :ദൗല,ഏക മകന്‍ :
ഐദീന്‍ ബെന്ന (രണ്ടേ മുക്കാല്‍ വയസ് )

Related Articles