ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം;കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

കാടാമ്പുഴ: യുവതിക്ക് നേരെ സ്വകാര്യ ബസില്‍ വെച്ച് ലൈംഗിക അതിക്രമം. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ ജോയിയെ കാടാമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ സംഭവം ഉണ്ടായത്.

പിറകില്‍ ഇരുന്ന ജോയ് ദേഹത്ത് പിടിച്ചതായി യുവതി പരാതിയില്‍ പറയുന്നു. ബസ് എടപ്പാളിലെത്തിയപ്പോഴാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കാടാമ്പുഴയില്‍ വെച്ച് പ്രതിയെ പിടികൂടി. യുവതിയില്‍ നിന്ന് പരാതി എഴുതി വാങ്ങിയ ശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ തിരൂര്‍ കോടയില്‍ ഹാജരാക്കി.

എന്നാല്‍ ബസ് വളവ് തിരിഞ്ഞ അവസരത്തില്‍ യുവതിയുടെ മേല്‍ വീഴുകയായിരുന്നെന്നും അപ്പോള്‍ തന്നെ യുവതിയോട് ക്ഷമചോദിച്ചതായും ജോയ് പറയുന്നു.

ബസ് കാടാമ്പുഴ എത്തിയപ്പോള്‍ പോലീസ് യുവതിയുടെ മൊഴി രേഖപെടുത്തിയശേഷം സബ് രജിസ്ട്രാറെ അറസ്റ്റ് ചെയ്യുകയായിരുന്നു

ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Related Articles