വധശ്രമക്കേസില്‍ രണ്ട് തിരൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

തിരൂര്‍ : നാലു വര്‍ഷം മുമ്പ് യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

തിരൂര്‍ പയ്യനങ്ങാടി മുളിയത്തില്‍ ലിയാക്കത്ത് അലി(44) മംഗലം കരുകപറമ്പില്‍ ആദില്‍(44) എന്നിവരാണ് അറസ്റ്റിലായത്.

2015ലാണ് സംഭവം നടന്നത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വധിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്.

പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിക്ക് സമീപത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം.

പെരിന്തല്‍മണണ ബിഗ് ബസാര്‍ വരചികോടന്‍ ഷാജഹാനുമായി പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ഭീഷണയിലേക്കും വധിക്കാനുള്ള ശ്രമത്തിലേക്കും നീങ്ങിയെന്നാണ് കേസ്.

തിരൂര്‍ ഡിവൈഎസ്പി കെ എ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്.

Related Articles