താനൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറും മൊബൈല്‍ ഫോണും മോഷണം പോയി

താനൂര്‍ : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറും വീട്ടിനുള്ളില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും എണ്ണായിരം രൂപയും മോഷണം പോയി. താനൂര്‍ അഞ്ചുടി സ്വദേശിയും മദ്രസാ അധ്യാപകനുമായ വാഴക്കുളം അല്‍ അമീന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ കോണിക്കൂടിന്റെ ഭാഗത്ത് ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ചാണ് മറിച്ചിരുന്നത്. ഈ ഭാഗം തകര്‍ത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്.
തന്റെ സ്‌കൂട്ടര്‍ വിറ്റതുകാരണം അല്‍അമീന്‍ സുഹൃത്തിന്റെ സ്‌കൂട്ടറാണ് ഉപയോഗിക്കുന്നത്. ഇതാണ് ഇപ്പോള്‍ മോഷണം പോയിരിക്കുന്നത്.

താനുര്‍ പോലീസില്‍ പരാതി നല്‍കി. വിരലടയാളവിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles