പാവറട്ടി കസ്റ്റഡി മരണം: നാല് എക്‌സൈസുകാര്‍ അറസ്റ്റില്‍

തൃശ്ശൂര്‍ : ഗുരുവായൂരില്‍ കഞ്ചാവുമായി പിടികൂടിയ പ്രതി എക്‌സൈസ് കസ്‌ററഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അന്വേഷണ
ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിനൊടുവില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എംജി അനൂപ്, അബ്ദുല്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിധിന്‍ എം. മാധവ്, വിഎം സ്മിബിന്‍ എന്നിവരാണ് കീഴടങ്ങിയത്. സ്മിബിന്‍ ഇന്ന് ഉച്ചയോടെയാണ് അന്വേഷണ ഉദ്യോസ്ഥന് മുന്നിലെത്തിയത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനാണാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
എക്‌സൈസ് സംഘത്തിലുണ്ടായിരുന്ന ഡ്രൈവര്‍ വിബി ശ്രീജിത്ത് ഒഴികെ ബാക്കിയുള്ളവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ ഉമ്മര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എംഒ ബെന്നി, മഹേഷ് എന്നിവര്‍ നാളെ ഹാജരാകും എന്നാണ് സൂചന.

Related Articles